മര്‍കസ് സമ്മേളനം: സന്ദേശ യാത്രക്ക് ജില്ലയില്‍ പത്തിടങ്ങളില്‍ സ്വീകരണം

Posted on: November 26, 2014 11:29 am | Last updated: November 26, 2014 at 11:29 am

sys logoകോഴിക്കോട്: മര്‍കസ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി 28ന് ഉള്ളാളത്ത് നിന്ന് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സന്ദേശ യാത്രക്ക് ജില്ലയില്‍ പത്ത് സ്വീകരണം നല്‍കും.
ഈ മാസം 30, അടുത്ത മാസം ഒന്ന് തീയ്യതികളിലാണ് യാത്ര ജില്ലയില്‍ പര്യടനം നടത്തുന്നത്. 30ന് കാലത്ത് പത്തിന് കുറ്റിയാടിയിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് പേരാമ്പ്ര, വടകര, കൊയിലാണ്ടി സ്വീകരണങ്ങള്‍ക്ക് ശേഷം കുറ്റിച്ചിറയില്‍ സമാപിക്കും. ത്വാഹാ തങ്ങള്‍ സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് തുറാബ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, റശീദ് സഖാഫി കുറ്റിയാടി, കബീര്‍ എളേറ്റില്‍, അലവി സഖാഫി കായലം പ്രസംഗിക്കും.
ഒന്നിന് രാവിലെ പത്തിന് മാവൂരില്‍ നിന്ന് യാത്ര പുനരാരംഭിക്കും. ഓമശ്ശേരി, നരിക്കുനി, പുനൂര്‍ സ്വീകരണങ്ങള്‍ക്ക് ശേഷം ഇങ്ങാപ്പുഴയില്‍ സമാപിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, ഇസ്മാഈല്‍ മിസ്ബാഹി, സി കെ റാശിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, സി പി ഉബൈദുല്ല സഖാഫി പ്രസംഗിക്കും.