Connect with us

Malappuram

കുരങ്ങ്പനി: മുന്‍കരുതലെടുക്കും

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ മേഖലകളില്‍ കുരങ്ങുപനിയുടെ രോഗാണു സാനിധ്യം സ്ഥിരീകരിച്ചതോടെ മുന്‍കരുതലെടുക്കാന്‍ വിവിധ വകുപ്പുകളുടെ യോഗത്തില്‍ തീരുമാനിച്ചു. നിലമ്പൂര്‍ കരുളായി, മാഞ്ചീരി കോളനി ഭാഗത്താണ് രോഗാണുക്കളുടെ സാനിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നാല് പേര്‍ക്ക് നിലമ്പൂര്‍ ഭാഗത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. കുരങ്ങുകളില്‍ കാണപ്പെടുന്ന ഒരു തരം ചെള്ള് വഴിയാണ് രോഗം പടരുന്നത്. യോഗത്തിലെ പ്രധാന തീരുമാനമങ്ങള്‍
കുരങ്ങുകള്‍ ചത്തതായി കണ്ടെത്തിയാല്‍ ആരോഗ്യ വകുപ്പിനെയും വനം വകുപ്പിനെയും അറിയിക്കുക
രോഗബാധിതരെ കണ്ടെത്താനും കോളനി വാസികളുടെ ആരോഗ്യ സ്ഥിതി അറിയുന്നതിനും മാഞ്ചീരി കോളനിയില്‍ സര്‍വെ നടത്തും.
മെഡിക്കല്‍ ക്യാമ്പുകളും രക്തപരിശോധനയും നടത്തും.
രോഗം ബാധിച്ചെന്ന് സംശയിക്കുന്നവരുടെ രക്ത സാമ്പിള്‍ പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കയക്കും.
വനം-പോലീസ്, സാമൂഹിക നീതി വകുപ്പുകള്‍ ഏകോപിപ്പിച്ച് വിവിധ പ്രവര്‍ത്തനം നടത്തും.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കരുളായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ പൂഴിക്കുത്ത്, എം ഉസ്മാന്‍, ഡെപ്യൂട്ടി ഡി എം ഒ നൂന മര്‍ജ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുജ, ഡെപ്യൂട്ടി ഡി എം ഒ കെ പി സാദിഖ് അലി, സജു, പഞ്ചായത്ത് അംഗങ്ങളായ കെ സുന്ദരന്‍, സാലിഹ് ശരീഫ്, ടെക്‌നിക്കല്‍ അസി. ടി കെ കുമാരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി സുദേവന്‍, കെ പി കൃഷ്ണദാസ് പങ്കെടുത്തു.

Latest