സൂപ്പര്‍ ലീഗില്‍ ഗോള്‍ലൈന്‍ ടെക്‌നോളജി പ്രാവര്‍ത്തികമാക്കണം: ഗാംഗുലി

Posted on: November 25, 2014 10:28 pm | Last updated: November 25, 2014 at 10:28 pm

gangulyകൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ലൈന്‍ ടെക്‌നോളജി പ്രാവര്‍ത്തികമാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. കേരളത്തിനെതിരെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ലൂയി ഗാര്‍ഷ്യ നേടിയ ഗോള്‍ റഫറി അനുവദിക്കാതെ പോയ സാഹചര്യത്തിലാണ് ടീമിന്റെ സഹ ഉടമ കൂടിയായ ഗാംഗുലിയുടെ ആവശ്യം. ഗോള്‍ലൈന്‍ ടെക്‌നോളജി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് അത്‌ലറ്റികോ, സൂപ്പര്‍ ലീഗ് അധികൃതര്‍ക്ക് കത്തെഴുതി.