ടൈറ്റാനിയം കേസ്: ചെന്നിത്തലയുടെ ഹരജി തള്ളി

Posted on: November 25, 2014 3:15 pm | Last updated: November 26, 2014 at 9:50 am

Chennithala_EP1Sകൊച്ചി: ടൈറ്റാനിയം കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി തള്ളി. ടൈറ്റാനിയം കേസില്‍ തുടരന്വേഷണം തുടരാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ചെന്നിത്തലയെ പ്രതിചേര്‍ക്കണമോ എന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ താനടക്കമുള്ളവരെ പ്രതിചേര്‍ത്ത് തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി നിയമപരവും വസ്തുതാപരവുമായി ശരിയെല്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ ഹരജി. കമ്പനിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാറില്‍ നിന്നും ഭരണാനുമതി ലഭിക്കുന്നതില്‍ കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കെ പി സി സി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് 41 ദിവസം മുമ്പാണ് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതെന്നും ചെന്നിത്തല ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.