സംസ്ഥാന കലോത്സവത്തിന് മാനാഞ്ചിറ വിട്ടുനല്‍കില്ലെന്ന് മേയര്‍

Posted on: November 25, 2014 11:59 am | Last updated: November 26, 2014 at 12:28 am

Mananchiraകോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി മാനാഞ്ചിറ മൈതാനം വിട്ടുനല്‍കില്ലെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ എ കെ പ്രേമജം. ഇക്കാര്യം മന്ത്രി എം കെ മുനീറിനെ സംഘാടക സമിതി രൂപീകരണ യോഗത്തിന് മുമ്പ് തന്നെ അറിയിച്ചതാണെന്നും പ്രേമജം പറഞ്ഞു. മാനാഞ്ചിറ മൈതാനമാണ് പ്രധാന വേദിയായി പ്രഖ്യാപിച്ചിട്ടുള്ളത്.
മാനാഞ്ചിറയില്‍ നിന്ന് വേദി മാറ്റണമെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എയും ആവശ്യപ്പെട്ടു. മാനാഞ്ചിറയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് നഗര ഗതാഗതം സ്തംഭിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.