ലുധിയാന ആശുപത്രിയില്‍ തൂപ്പുകാരികള്‍ പ്രസവമെടുത്തു; നാല് ശിശുക്കള്‍ മരിച്ചു

Posted on: November 25, 2014 5:40 am | Last updated: November 25, 2014 at 12:02 am

ലുധിയാന: ലുധിയാനയിലെ സിവില്‍ ആശുപത്രിയില്‍ തൂപ്പുകാരികള്‍ പ്രസവമെടുത്തതിനെ തുടര്‍ന്ന് നാല് നവജാത ശിശുക്കള്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ആശുപത്രിയിലെ ഗൈനോക്കേളജിസ്റ്റ് അവധിയിലായതിനെ തുടര്‍ന്നാണ് തൂപ്പുകാരികള്‍ ‘ജോലിയേറ്റെടുത്തത്’.
ഇത് ഡോക്ടര്‍മാരുടെ അവഗണനായാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രിയിലെ തലവന്‍ സുഭാഷ് ഭട്ട പറഞ്ഞു. പ്രസവത്തിന് ശേഷമാണ് നവജാത ശിശു മരണപ്പെട്ടതെന്നും ഗൈനോക്കളജിസ്റ്റ് ഡോ. അലക മിറ്റല്‍ പറഞ്ഞു. ഗൈനേക്കോളജിസ്റ്റ് അവധിയിലായിരുന്നുവെന്നും പ്രസവമെടുത്തത് ആശുപത്രിയിലെ തൂപ്പു ജീവനാക്കരായായിരുന്നെന്നും രോഗികള്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തുമെന്ന് ഭട്ട കൂട്ടിച്ചേര്‍ത്തു.