വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിക്ക് കഠിന തടവ്

Posted on: November 25, 2014 12:39 am | Last updated: November 24, 2014 at 10:40 pm

കാഞ്ഞങ്ങാട്: വീട് കുത്തിത്തുറന്ന് സ്വര്‍ണവും മൊബൈലും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി മുന്നേക്കാല്‍ വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കാഞ്ഞിരപ്പൊയില്‍ പെരളത്തെ എം അശോകനെയാണ് (25) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്)കോടതി വിവിധ വകുപ്പുകളിലായി മൂന്നേക്കാല്‍ വര്‍ഷം തടവിനും 2000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 4ന് രാത്രി തായന്നൂര്‍ വേങ്ങച്ചേരിയിലെ നാരായണന്‍ കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് എടുത്തുമാറ്റിയ ശേഷം അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലരപവന്‍ സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ച്ചചെയ്യുകയായിരുന്നു. നാരായണന്‍ കുട്ടിയുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ കാസര്‍കോട്ട് വച്ചാണ് അശോകന്‍ പോലീസ് പിടിയിലായത്. സ്വര്‍ണം കാസര്‍കോട്ടെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തുന്നതിനിടയിലാണ് അശോകന്‍ പോലീസ് പിടിയിലായത്.