എന്‍ ശ്രീനിവാസനെതിരായ പരാതിക്ക് സഹായം നല്‍കുന്നത് താനെന്ന് ലളിത് മോദി

Posted on: November 24, 2014 9:27 pm | Last updated: November 24, 2014 at 10:29 pm

lalith modiമുംബൈ: ബി സി സി ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനെതിരെ പരാതി നല്‍കിയ ആദിത്യ വര്‍മക്ക് സാമ്പത്തിക സഹായം നല്‍കുന്നത് താനാണെന്ന് മുന്‍ ഐ പി എല്‍ കമ്മിഷണര്‍ ലളിത് മോദി. ഐ പി എല്‍ വാതുവെപ്പ് കേസില്‍ മുഗ്ദല്‍ കമ്മീഷന്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കും എന്‍ ശ്രീനിവാസനുമെതിരായ കേസില്‍ പണം നല്‍കുന്നത് താനാണ്. എന്നെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും മോദി പറഞ്ഞു.

എന്‍ ശ്രീനിവാസനെ ഇന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ലളിത് മോദി രംഗത്തെത്തിയത്.

പണവും മസില്‍ പവറുമാണ് നിലവില്‍ ബി സി സി ഐയെ ഭരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന അഴിമതി തുടച്ചു നീക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ മാത്രമാണ് മാര്‍ഗമെന്നും മോദി പറഞ്ഞു. കള്ളന്‍മാര്‍ ഭരിക്കുന്നിടത്തോളം കാലം ക്രിക്കറ്റ് ഭരണത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തനിക്കു സങ്കടമില്ല. പുറത്താക്കപ്പെട്ടതില്‍ സന്തോഷമേയുള്ളൂ എന്നും ലളിത് മോദി പറഞ്ഞു.