എല്ലാവരുടേയും വോട്ട് വേണമെന്ന് മുഖ്യമന്ത്രി

Posted on: November 24, 2014 4:38 pm | Last updated: November 24, 2014 at 4:40 pm

oommen chandyതിരുവനന്തപുരം: മദ്യവില്‍പ്പനക്കാരുടെ വോട്ട് വേണ്ടെന്ന കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്റെ നിലപാട് തിരുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുടേയും വോട്ട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യവര്‍ജനവും മദ്യനിരോധനവും സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സുധീരന്റെ നിലപാടിനെതിരെ മന്ത്രി കെ ബാബുവും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും രംഗത്തെത്തിയിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സതീശന്‍ പറഞ്ഞു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കരുതിയാവാം സുധീരന്‍ മദ്യക്കച്ചവടക്കാരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതെന്നും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും സതീശന്‍ പ്രതികരിച്ചു. സുധീരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി കെ ബാബു പറഞ്ഞു.
മദ്യ വില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്നായിരുന്നു സുധീരന്റെ പ്രസ്താവന.