Connect with us

Palakkad

രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കരുതെന്ന് നിര്‍ദ്ദേശം

Published

|

Last Updated

പാലക്കാട്: രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വായ്പാ സംഘങ്ങള്‍, പണം പലിശക്ക് കൊടുക്കുന്നവര്‍, ബ്ലേഡ് മാഫിയകള്‍ തുടങ്ങിയ അനൗപചാരിക സ്രോതസുകളില്‍ നിന്നും പൊതുജനങ്ങള്‍ പരമാവധി അകന്നു നില്‍ക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
ബേങ്കുകളുംബേങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ ബി എഫ് സി) റിസര്‍വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതാണ്.
മറ്റ് വായ്പാ സ്ഥാപനങ്ങള്‍ കേരളാ മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം കേരളാ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. വായ്പ എടുക്കുന്നതിനായി ബേങ്കുകളെയോ ബേങ്കിങ് ഇതര സ്ഥാപനങ്ങളെയോ (എന്‍ ബി എഫ് സി), കെ എം എല്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളെയോ മാത്രം സമീപിക്കുക, റിസര്‍വ്വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ ബി എഫ സികള്‍ എല്ലാ ശാഖകളിലും തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം. അതിവേഗ വായ്പകള്‍, കുറഞ്ഞ പലിശനിരക്ക് മുതലായവ വാഗ്ദാനം ചെയ്തുകൊണ്ടുളള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി വഞ്ചിതരാകരുത്.
വായ്പ എടുക്കുന്നതിന് മുമ്പ് അത് സംബന്ധിച്ച പലിശനിരക്ക് ഉള്‍പ്പെടെയുളള എല്ലാ നിബന്ധനകളും വ്യവസ്ഥകളും നല്ലവണ്ണം വായിച്ച് വ്യക്തമായി മനസിലാക്കുക, റിസര്‍വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ ബി എഫ് സികള്‍ (എന്‍ ബി എഫ സി മൈക്രോ ഫിനാസ് ഒഴികെ) നല്‍കുന്ന വായ്പകളുടെ പലിശ നിരക്കുകള്‍ റിസര്‍വ്വ് ബേങ്ക് നിശ്ചയിക്കുന്നതോ നിയന്ത്രിക്കുന്നതോ അല്ല.
എന്നിരുന്നാലും വാര്‍ഷിക പലിശനിരക്കുകള്‍, മറ്റ് നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമൊപ്പം വായ്പ എടുക്കുമ്പോള്‍ തന്നെ രേഖാമൂലം നല്‍കുവാനും വായ്പ എടുക്കുന്ന ആളിന് വിശദീകരിച്ച് കൊടുക്കുവാനുംഎന്‍ ബി എഫ് സികള്‍ ബാധ്യസ്ഥരാണ്.
എല്ലായ്‌പ്പോഴും വാര്‍ഷിക പലിശനിരക്ക് എത്രയാണെന്ന് പരിശോധിച്ച് അത് വളരെ ഉയര്‍ന്നതല്ല എന്നുറപ്പ് വരുത്തുക, റിസര്‍വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ ബി എഫ്.സികളുടെ ലിസ്റ്റ് റിസര്‍വ് ബേങ്കിന്റെ ംംം.ൃയശ.ീൃഴ.ശി ശെലോമുചഎആഇ ഹശേെ എന്ന് വെബ് സൈറ്റില്‍, വുേ://ൃയശ.ീൃഴ.ശി/രെൃശുെേ/ആടചആഎഇഘശേെ.മുെഃ എന്ന ലിങ്കില്‍ ലഭിക്കും.

Latest