Connect with us

Kerala

മദ്യവര്‍ജനമല്ല മദ്യനിരോധം തന്നെ യുഡിഎഫ് ലക്ഷ്യം: സുധീരന്‍

Published

|

Last Updated

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ നിലപാട് തള്ളി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മദ്യവര്‍ജനമല്ല മദ്യനിരോധം തന്നെയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായുള്ള മദ്യ നിരോധനമാണ് യുഡിഎഫ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സുധീരന്‍ പറഞ്ഞു.
മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ട. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാറുടമകള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് തൊഗാഡിയക്കെതിരായ കേസുകള്‍ പിന്‍വലിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി.
മദ്യനിരോധമല്ല മദ്യവര്‍ജനമാണ് യുഡിഎഫ് നയമെന്ന് പി പി തങ്കച്ചന്‍ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെയാണ് സുധീരന്‍ തിരുത്തിയത്. തങ്കച്ചനെ പിന്തണച്ച് കെ മുരളീധരനും പിസി ജോര്‍ജും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Latest