Connect with us

Malappuram

വ്യാജ ഹോമിയോപതി ചികിത്സകര്‍ക്കെതിരെ നടപടി സ്വീകരിക്കും: മന്ത്രി കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാനത്ത് ഹോമിയോ ചികിത്സാ രംഗത്ത് വ്യാജ ചികിത്സകരുടെ എണ്ണം മറ്റല്ലാ ചികിത്സാരംഗത്തേക്കാളും കൂടുതലാണെന്നും ഇത്തരം ചികിത്സകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യാജ ചികിത്സകര്‍ സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കടുത്ത ഭീഷണിയാണുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊണ്ടോട്ടിയില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപതിക് ജില്ലാ ശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡോ. സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. നന്ദകുമാര്‍ പാലക്കാട്, ഡോ. എ പി അബ്ദുല്ല കുട്ടി, ഡോ. ആര്‍ ബിജു, ഡോ. ഗോപിനാഥ്, ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Latest