ആരാമ്പ്രം- കച്ചേരിമുക്ക് റൂട്ടില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Posted on: November 24, 2014 9:56 am | Last updated: November 24, 2014 at 9:56 am

കൊടുവളളി: ആരാമ്പ്രം- കൊട്ടക്കാവയല്‍- കച്ചേരിമുക്ക് റൂട്ടില്‍ ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് കാരണം ബസുകളില്‍ യാത്രക്കാരില്ലാതെ നഷ്ടത്തിലാവുന്നതായി പരാതി.
ആരാമ്പ്രം അങ്ങാടിയില്‍ നിന്നും കൊട്ടക്കാവയലിലേക്കും തിരിച്ചും ബസുകളുടെ തൊട്ടുമുന്നിലായി വലിയ ഓട്ടോകള്‍ ആളുകളെ വിളിച്ചുകയറ്റി പോവുകയാണ്. ഇതുസംബന്ധിച്ച് ബസുടമകള്‍ കൊടുവള്ളി ജോയിന്റ് ആര്‍ ടി ഒക്ക് പരാതി നല്‍കിയിട്ടുണ്ട്. ആര്‍ ടി ഒ സ്ഥലത്തെത്തി അന്വേഷണം നടത്തി.
താക്കീത് നല്‍കിയിട്ടുണ്ട്. ആരാമ്പ്രം- പൊയില്‍താഴം റൂട്ടിലും രാവിലെ ഒരു ട്രിപ്പ് മാത്രമുള്ള മിനി ബസിന് മുമ്പിലും ഓട്ടോകള്‍ ആളെ എടുത്ത് പോകുന്നുണ്ടത്രേ.
ഓട്ടോസര്‍വീസ് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്ത പക്ഷം ആരാമ്പ്രം- കൊടുവളളി റൂട്ടിലോടുന്ന മിനി ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്നറിയിച്ചിട്ടുണ്ട്.