Connect with us

Kerala

ഹരിപ്പാടിനും അമ്പലപ്പുഴക്കുമിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

Published

|

Last Updated

കൊച്ചി: ഹരിപ്പാടിനും അമ്പലപ്പുഴക്കുമിടയില്‍ റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ മാസം 25 മുതല്‍ 2015 ജനുവരി അഞ്ച് വരെ ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇതുവഴി ഓടുന്ന ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുകയും മറ്റ് ട്രെയിനുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. രാവിലെ 6.30ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന 56377 നമ്പര്‍ ആലപ്പുഴ- കായംകുളം പാസഞ്ചര്‍, രാവിലെ 8.50ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് ആലപ്പുഴ വഴി ഉച്ച്ക്ക് 12.45ന് എറണാകുളത്ത് എത്തിച്ചേരുന്ന 66302 കൊല്ലം- എറണാകുളം മെമു, 12.20ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ വഴി 3.45ന് കൊല്ലത്തെത്തുന്ന എറണാകുളം- കൊല്ലം മെമു എന്നീ ട്രെയിനുകളാണ് പൂര്‍ണമായും നിര്‍ത്തലാക്കിയത്. രാവിലെ 8.35ന് കായംകുളത്തുനിന്ന് പുറപ്പെടേണ്ട 56380 കായംകുളം- എറണാകുളം പാസഞ്ചറിന്റെ കായംകുളം- ആലപ്പുഴ സ്റ്റേഷനുകള്‍ക്കിടയിലെ യാത്ര റദ്ദാക്കി. ഈ ട്രെയിന്‍ ആലപ്പുഴയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഇതിനു പുറമെ ശിനി, തിങ്കള്‍ ദിവസങ്ങളില്‍ ഓടുന്ന 12217 നമ്പര്‍ കൊച്ചുവേളി- ചണ്ടിരഗര്‍ എക്‌സ്പ്രസ്, ബുധനാഴ്ചകളില്‍ ഓടുന്ന 12483 നമ്പര്‍ കൊച്ചുവേളി- അമൃത്‌സര്‍ എക്‌സ്പ്രസ്, തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന 16346 നമ്പര്‍ തിരുവനന്തപുരം- ലോക്മാന്യതിലക്- നേത്രാവദി എക്‌സ്പ്രസ് എന്നിവ 30 മിനുറ്റുവരെ വൈകിയായിരിക്കും ഓടുക. എന്നാല്‍ ഞായറാഴ്ചകളില്‍ എല്ലാ വണ്ടികളും പതിവുപോലെ സര്‍വീസ് നടത്തുമെന്നും ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു.