Connect with us

Kozhikode

യു ജി സി ഫലം; മദീനതുന്നൂറിന് തിളക്കമാര്‍ന്ന വിജയം

Published

|

Last Updated

പൂനൂര്‍: യു ജി സി കഴിഞ്ഞ ജൂണില്‍ നടത്തിയ നെറ്റ് ജെ ആര്‍ എഫ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പൂനൂര്‍ മദീനതുന്നൂര്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളറുമായ ശമീര്‍ രാമല്ലൂര്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിന് അര്‍ഹനായി. കോഴിക്കോട് പേരാമ്പ്രക്കടുത്ത് രാമല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ്- സീനത്ത് ദമ്പതികളുടെ മകനാണ് ശമീര്‍ ജെ എന്‍ യുവില്‍ ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയായ ശമീര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഏരിയ സ്റ്റഡീസ് എന്ന വിഷയത്തിലാണ് ജെ ആര്‍ എഫിന് അര്‍ഹനായത്. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ക്വിസ് പ്രൈസ് ജേതാവാണ്. കൂടാതെ മദീനതുന്നൂര്‍ പൂര്‍വ വിദ്യാര്‍ഥികളും ഡല്‍ഹി ജാമിയ മില്ലിയ്യ യൂനിവേഴ്‌സിറ്റി എം ഫില്‍ വിദ്യാര്‍ഥികളുമായ സയ്യിദ് ഹബീബ് ജിഫ്രി, ഹൈദരലി, ബംഗളൂരു അസീം പ്രേംജി യൂനിവേഴ്‌സിറ്റി എം എ എജ്യുക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ബദ്‌റുദ്ദീന്‍ എന്നിവര്‍ യു ജി സി നെറ്റിന് അര്‍ഹരായി. മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അദ്ദേഹത്തിന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശന മധ്യേ കുവൈത്തില്‍ നിന്ന് അഭിനന്ദനങ്ങളറിയിച്ചു.