Connect with us

National

കുട്ടികള്‍ക്കെതിരായ അതിക്രമം: പുതിയ മൂന്ന് ഹെല്‍പ്പ് ലൈന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി 500 പട്ടണങ്ങളെ എകോപിപ്പിച്ച് രാജ്യത്ത് പുതിയ മൂന്ന് ചില്‍ഡ്രന്‍ ഹെല്‍പ്പ്‌ലൈന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു. കൊല്‍ക്കത്ത, ഗുഡ്ഗാവ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് വനിതാ-ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു.
പുതുതായി തുടങ്ങുന്ന സെന്ററുകള്‍ നോഡല്‍ ബേയ്‌സ് സേവനമായിരിക്കും നല്‍കുക. 1996ല്‍ മുംബൈയില്‍ തുടങ്ങിയ ഹെല്‍പ്പ് സെന്റര്‍ മാത്രമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇതിന്റെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ പുതിയ സെന്ററുകള്‍ കൂടി തുറക്കുന്നത്. ഈ സെന്ററുകളിലേക്ക് 1098 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കാവുന്നതാണ്. കുട്ടികളുമായി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നാല് ശതമാനവും കാണതായതുമായി ബന്ധപ്പെട്ടാണെന്ന് ശിശു വികസന മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുംബൈക്ക് പുറത്ത് തുടങ്ങുന്ന പുതിയ സെന്ററുകള്‍ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഏറെ സാഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 ടൗണുകളെ ബന്ധിപ്പിച്ച് നടത്തുന്ന ഈ പദ്ധതി അടുത്ത രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കുക.

Latest