മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയുന്നു

Posted on: November 23, 2014 4:33 pm | Last updated: November 24, 2014 at 12:05 am

u3_Mullaperiyar-dam-300x183തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.2 അടിയായി കുറഞ്ഞു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചതാണ് കാരണം. സെക്കന്റില്‍ 2100 ഘനയടി ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതേസമയം വൃഷ്ടി പ്രദേശത്ത് മഴതുടരുന്നുണ്ട്. 1005 ഘനയടിയാണ് ഇപ്പോള്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.
സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും.