Connect with us

Kozhikode

നഴ്‌സസ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും: മന്ത്രി

Published

|

Last Updated

കോഴിക്കോട്: നേഴ്‌സുമാരുടെ സംഘടന ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനാ നേതാക്കളുമായ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. കേരളത്തിലെ നേഴ്‌സുമാര്‍ക്ക് ലോകത്തെല്ലായിടത്തും നല്ല അംഗീകാരമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ എയിംസ് അടക്കമുള്ള ആശുപത്രികളിലും മലയാളികള്‍ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള നേഴ്‌സസ് അസോസിയേഷന്‍- എച്ച് ഡി എസ് (ഐ എന്‍ ടി യു സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമായ കേരളം ഇപ്പോള്‍ ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടം ഏറെ വലുതാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എം സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, നിര്‍വാഹക സമിതി അംഗം അഡ്വ. പി എം നിയാസ്, ഐ എന്‍ ടി യു സി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം പി ജനാര്‍ദ്ദനന്‍, ഡി സി സി ജനറല്‍ സെക്രട്ടറി കെ വി സുബ്രഹ്മണ്യന്‍, വി സി സേതുമാധവന്‍, പി കെ ബിനു, ടിജോ ജോര്‍ജ്, ലില്ലിക്കുട്ടി ആലിച്ചന്‍, എ ഷീരാജ്, പി വി ഷിജി, പ്രസാദ് അമ്പലക്കോത്ത്, കെ സി പ്രവീണ്‍കുമാര്‍ പ്രസംഗിച്ചു.
പുതിയ യൂനിയന്‍ ഭാരവാഹികളായി അഡ്വ. പി എം സുരേഷ്ബാബു (പ്രസി), പി കെ ബിനു, ലില്ലിക്കുട്ടി ആലിച്ചന്‍, (വൈസ് പ്രസി.), എം പി ജനാര്‍ദ്ദനന്‍ (ജന. സെക്ര ), വി സി സേതുമാധവന്‍, ടി ജോ ജോര്‍ജ് (സെക്ര), എ ഷിരാജ് (ട്രഷറര്‍) തിരഞ്ഞെടുത്തു.

Latest