രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

Posted on: November 22, 2014 8:01 pm | Last updated: November 22, 2014 at 8:01 pm

rampal_650_111714094824ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം അറസ്റ്റിലായ വിവാദ ആള്‍ ദൈവം രാംപാലിന്റെ ആശ്രമത്തില്‍ നിന്ന് ആയുധങ്ങളും ഗര്‍ഭനിരോധന ഉറകളും പോലീസ് കണ്ടെടുത്തു. പെട്രോള്‍ ബോംബുകള്‍, ആസിഡ് സിറിഞ്ചുകള്‍, മുളക് ഗ്രനേഡ്, ഗര്‍ഭനിര്‍ണയ സ്ട്രിപ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. വിവിധ തരത്തിലുള്ള തോക്കുകള്‍ക്ക് ഉപയോഗിക്കാനുള്ള തിരകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാംപാല്‍ താമസിച്ചിരുന്ന മുറിയോടു ചേര്‍ന്ന മുറിയില്‍ നിന്നാണ് ഗര്‍ഭനിര്‍ണയ ടെസ്റ്റ് നടത്താനുള്ള സ്ട്രിപ്പുകള്‍ കണ്ടെത്തിയത്.

ആശ്രമത്തില്‍ തടവിലാക്കപ്പെട്ടിരുന്ന മധ്യപ്രദേശിലെ അശോക് നഗറിലുള്ള ബിജ്‌ലേഷ് എന്ന യുവതിയെ പോലീസ് സംഘം മോചിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന ഇവരെ കുളിമുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.