Connect with us

Kerala

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെതിരെ കേരളത്തിന്റെ പരാതി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെതിരെ കേരള സര്‍ക്കാര്‍ പരാതി നല്‍കി. മേല്‍നോട്ട സമിതി അധ്യക്ഷന്‍ എല്‍എവി നാഥന്‍ വിഷയത്തില്‍ ഗൗരവത്തോടെ ഇടപെടുന്നില്ലെന്നാണ് കേരളത്തിന്റെ പരാതി. കേന്ദ്ര ജലവിഭവ സെക്രട്ടറിക്കും ജലകമീഷനുമാണ് കത്തയച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആശങ്ക തുടര്‍ച്ചയായി അറിയിച്ചിട്ടും നാഥന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ഗേറ്റ് തുറക്കാന്‍ ജല കമീഷന്‍ മുന്നോട്ട് വച്ച നിര്‍ദേശം മേല്‍നോട്ട സമിതി അധ്യക്ഷന്‍ ലംഘിച്ചതായും കേരളം പരാതിയില്‍ പറയുന്നു. യോഗം വിളിക്കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനും അധ്യക്ഷന് നിര്‍ദേശം നല്‍കണമെന്നും കേരളം കത്തില്‍ ആവശ്യപ്പെട്ടു.