സൂരജിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

Posted on: November 22, 2014 1:15 pm | Last updated: November 23, 2014 at 12:24 am

sreedharan pillaiകോഴിക്കോട്: ടി ഒ സൂരജിനെ എല്‍ഡിഎഫും യുഡിഎഫും സംരക്ഷിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. പൊതുമരാമത്ത് വകുപ്പിലെ അഴിമതികളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
അതേസമയം അഴിമതിക്കേസുകള്‍ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. സൂരജിനെതിരായ നടപടി സ്വാഗതാര്‍ഹമാണ്. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ലെന്നും സുധീരന്‍ പറഞ്ഞു.