തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചത് തന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി

Posted on: November 22, 2014 11:39 am | Last updated: November 22, 2014 at 11:39 am

oommen chandyതിരുവനന്തപുരം: പ്രകോപനപരമായ പ്രസംഗം നടത്തിയ പ്രവീണ്‍ തൊഗാഡിയക്കെതിരായ പോലീസ് കേസ് പിന്‍വലിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് പിന്‍വലിച്ചത് തന്റെ അറിവോട് കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് കേസ് പിന്‍വലിച്ചത്. ഗൗരവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ അന്ന് സമാധാന ചര്‍ച്ചയുടെ ഭാഗമായി നീക്കം നടത്തിയിരുന്നു. അതിനായി എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് നീക്കം. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.