Connect with us

Wayanad

ജനതാദള്‍ എസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ:ജനതാദള്‍ എസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. വയനാട് കലക്ടറേറ്റ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ഭരണ സംവിധാനത്തെ നോക്കു കുത്തിയാക്കി നടന്ന വ്യാജ പി എസ് സി നിയമന തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അഭിലാഷ് എസ് പിള്ളയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നും കേസന്വേഷണത്തിലുള്ള സര്‍ക്കാരിന്റെ അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
കലക്ടറേറ്റ് കവാടത്തില്‍ എത്തിയപ്പോള്‍ പോലീസും ജനതാദള്‍ എസ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി .തുടര്‍ന്ന് നടന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്നത് കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന മുന്നണിയാണെന്നും പി എസ് ഇ വ്യാജ നിയമ തട്ടിപ്പു വീരന്‍ അഭിലാഷ് എസ് പിള്ള മുതല്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വരെയുള്ളവരുടെ കാര്യത്തില്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും കെ പി സി സി പ്രസിഡന്റ്‌നയിക്കുന്നത് ജനപക്ഷ യാത്രയല്ലെന്നും അഴിമതി പക്ഷയാത്രയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം ജെ പോള്‍, കെ വിശ്വനാഥന്‍, പ്രേംരാജ് ചെറുകര, കെ കെ വാസു, അന്നമ്മ പൗലോസ്, പി വി ഉണ്ണി, ജിജോ മുള്ളന്‍കൊല്ലി, ലെനിന്‍ സ്റ്റീഫന്‍, പി അബ്ദുല്‍ ഗഫൂര്‍, പി ടി സന്തോഷ്, ഫ്രാന്‍സിസ് പുന്നോലില്‍ എന്നിവര്‍ പ്രസംഗിച്ചു. വി ആര്‍ ശിവരാമന്‍, പി പ്രഭാകരന്‍ നായര്‍, കെ ഒ.ഷിബു, സി പി റഹീസ്, വി എസ് മോഹനന്‍, സിഅയ്യപ്പന്‍, സൈമണ്‍ പൗലോസ്, കെ ഇ ഷാജു, കെ.കെ.ദാസന്‍, മടായി ലത്തീഫ്, ജോസഫ് മാത്യൂ, പി.ഒ. ഷിനോജ് , കെ മുഹമ്മദലി, മത്തായി കട്ടക്കയം, പി വി ശ്രീധരന്‍, ഒ സി ഷിബു, ജി മുരളീധരന്‍ പി നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest