Connect with us

Kozhikode

സി എം സെന്റര്‍ കൈവരിച്ച നേട്ടങ്ങള്‍ മഹത്തരം: എ പി മുഹമ്മദ് മുസ്‌ലിയാര്‍

Published

|

Last Updated

മടവൂര്‍: വിജ്ഞാനത്തിന് ലോകം കൊടുക്കുന്ന വില അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് സി എം സെന്റര്‍ പോലുള്ള സ്ഥാപനങ്ങളെന്ന് സമസ്ത സിക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
25 വര്‍ഷത്തിനുള്ളില്‍ സ്ഥാപനം കൈവരിച്ച നേട്ടങ്ങള്‍ സ്ഥാപനത്തെ പൊതുസമൂഹത്തില്‍ ശ്രദ്ധേയമാക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മടവൂര്‍ സി എം സെന്റര്‍ സില്‍വര്‍ ജൂബിലി സ്വാഗത സംഘം രൂപവത്കരണ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കണ്‍വെന്‍ഷന്‍ വി എം കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബുസ്സ്വബൂര്‍ ബാഹസന്‍ അവേലം അധ്യക്ഷത വഹിച്ചു. കൊയിലാട്ട് കുഞ്ഞി സീതിക്കോയ തങ്ങള്‍ പ്രസംഗിച്ചു. പീജി തങ്ങല്‍, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി മടവൂര്‍, ശുകൂര്‍ സഖാഫി വെണ്ണക്കോട്, അഡ്വ. മുസ്തഫ സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ടി കെ മുഹമ്മദ് ദാരിമി, അബ്ദുന്നാസര്‍ അഹ്‌സനി, അഹമ്മദ്കുട്ടി സഖാഫി മുട്ടാഞ്ചേരി പങ്കെടുത്തു. ടി കെ അബ്ദുര്‍റഹിമാന്‍ ബാഖവി സ്വാഗതവും മുസ്തഫ സഖാഫി മരഞ്ചാട്ടി നന്ദിയും പറഞ്ഞു.