Connect with us

Malappuram

കല്ല് മലയിലെ ക്രഷര്‍ യൂനിറ്റിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍

Published

|

Last Updated

വണ്ടൂര്‍: കല്ല് മലയയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ക്രഷര്‍, എം സാന്റ് നിര്‍മാണ യൂനിറ്റിനെതിരെ വ്യാപക പരാതി. ജനങ്ങളുടെ സൈ്വര ജീവിതത്തിന് വിഘാതമാകുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രദേശവാസികള്‍ പരാതി നല്‍കി. മുഖ്യമന്ത്രി, റവന്യു മന്ത്രി, വണ്ടൂര്‍ എം എല്‍ എ കൂടിയായ ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഹരിത ട്രിബൂണല്‍,തിരുവാലി പഞ്ചായത്ത അധികൃതര്‍, വില്ലേജ് തുടങ്ങിയവര്‍ക്കാണ് പരാതികള്‍ നല്‍കിയത്. തിരുവാലി,വണ്ടൂര്‍ പഞ്ചായത്തുകളിലായാണ് കല്ലുമല വ്യാപിച്ചു കിടക്കുന്നത്.പുതിയ പദ്ധതി വരുന്ന വിവരമറിഞ്ഞ പ്രദേശത്തുകാര്‍ പരാതികളുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. എന്നാല്‍ പലരെയും സ്വാധീനിച്ച് യൂനിറ്റിന് നിര്‍മാണാനുമതി സമ്പാദിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. കല്ല് മലയില്‍ നിന്ന് നിരവധി നീര്‍ചാലുകള്‍ ഉല്‍ഭവിക്കുന്നുണ്ട്. ഇവയുടെ നാശത്തോടൊപ്പം കാട്ടുജീവികളുടെ ആവാസ വ്യവസ്ഥയും തകിടം മറിയുമെന്നും നാട്ടുകാരുടെ പരാതിയില്‍ പറയുന്നു. പദ്ധതി പ്രദേശം മിച്ച ഭൂമിയായിരുന്നുവെന്നും വ്യാജ രേഖകള്‍ ചമച്ചാണ് ക്വാറി മാഫിയ കല്ല് മല സ്വന്തമാക്കിയതെന്നും നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നുണ്ട്.

Latest