Connect with us

National

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ എംപി അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി; ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എം പി കൂടി അറസ്റ്റിലായി. ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ് സെന്നിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശ്രിന്‍ജോയ് ബോസ് ആണ് അറസ്റ്റിലായത്. ശാരദ തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂല്‍ എംപിയാണ്ശ്രിന്‍ജോയ് ബോസ്.
ശാരദ ഗ്രൂപ്പ് ഏജന്റുമായി എം പി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ശ്രിന്‍ജോയ് ബോസിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് എംപിയെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest