Connect with us

Kerala

സോളാര്‍കേസ്; മുഖ്യമന്ത്രി നേരിട്ട് പണമാവശ്യപ്പെട്ടെന്ന് എം.കെ കുരുവിള

Published

|

Last Updated

കൊച്ചി: സോളാര്‍തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് പണം ആവശ്യപ്പെട്ടെന്ന മൊഴിയുമായി എം.കെ കുരുവിള രംഗത്ത്. പദ്ധതിക്ക് സബ്‌സിഡിയായി ലഭിക്കുന്ന തുകയുടെ 25 ശതമാനമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് കുരുവിള പറഞ്ഞു. മുഖ്യമന്ത്രിയെ നുണപരിശോധന നടത്തണമെന്നും താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും കുരുവിള പറയുന്നു. സോളാര്‍ കമ്മീഷനു മുന്നില്‍ എഴുതിയ തയ്യാറാക്കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ ബന്ധു മുഖേന 2012 ഒക്ടോബര്‍ പതിനൊന്നിന് ക്ലിഫ്ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. പിന്നീട് മുഖ്യമന്ത്രി നല്‍കിയ നമ്പറിലേക്ക് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകളാണ് ഫോണെടുത്തതെന്നും ക്രിസ്ത്യാനിയായതിനാല്‍ സബ്‌സിഡിയുടെ 20 ശതമാനം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞെന്നും മൊഴിയിലുണ്ട്.

അതേസമയം പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും പറയുന്നു.

Latest