ഹൊസ്ദുര്‍ഗ് സോണ്‍ എഴുത്തുമേളയും സുന്നിവോയ്‌സ് ശില്‍പശാലയും നാളെ

Posted on: November 21, 2014 5:15 am | Last updated: November 20, 2014 at 9:23 pm

കാഞ്ഞങ്ങാട്: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി ഹൊസ്ദുര്‍ഗ് സോണില്‍ നാളെ എഴുത്തുമേള സംഘടിപ്പിക്കും. സമ്മേളന കര്‍മപദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന എഴുത്തുമേള നാളെ രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കും.
സോണിലെ അഞ്ച് സര്‍ക്കിളുകളില്‍നിന്ന് പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവിധ എഴുത്തുപകരണങ്ങള്‍ ഉപയോഗപ്പെടുത്തി എഴുത്തുകാരും സംഘടനാപ്രവര്‍ത്തകരും അനുഭാവികളും നടത്തുന്ന എഴുത്തുമേള ജനശ്രദ്ധ ആകര്‍ഷിക്കും. എഴുത്തുമേളയില്‍ പ്രവര്‍ത്തകര്‍ നിര്‍മിച്ചെടുക്കുന്ന ബാനര്‍, ചാക്ക്‌ബോര്‍ഡ്, കട്ടൗട്ടുകള്‍ വൈകുന്നേരത്തോടെ സോണ്‍ പരിധിയിലെ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും.
രാവിലെ 10 മണിക്ക് അലാമിപ്പള്ളി സുന്നിസെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ സുന്നിവോയ്‌സ് ശില്‍പശാല ആരംഭിക്കും. ഈമാസം 30നകം മുഴുവന്‍ യൂണിറ്റുകളിലും സുന്നിവോയ്‌സ് പ്രചാരണ കാല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പടയൊരുക്കം 23ന് തുടക്കമാവും