ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഒമ്പതാം ഗെയിമില്‍ സമനില

Posted on: November 20, 2014 8:04 pm | Last updated: November 21, 2014 at 12:07 am

viswanathan anandസോച്ചി: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നോര്‍വേയുടെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണുമായുള്ള ലോക ചെസ് ചാമ്പ്യന്‍ ഷിപ്പിലെ ഒമ്പതാം ഗെയിം സമനിലയില്‍ കലാശിച്ചു. കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് കാള്‍സണുമായി പോയിന്റ് പങ്കുവച്ചു. മത്സരത്തില്‍ ഫലം കണ്ടെത്താനാകാതെ വന്നപ്പോഴാണ് താരങ്ങള്‍ സമനിലയില്‍ പിരിഞ്ഞത്.

ഒമ്പതു ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു പോയിന്റുമായി മാഗ്നസ് കാള്‍സണാണ് ലീഡ്. വിശ്വനാഥന്‍ ആനന്ദിനു നാലു പോയിന്റുണ്ട്. ചാമ്പ്യഷിപ്പില്‍ ആറ് സമനിലയും രണ്ട് തോല്‍വിയും ഒരു ജയവുമാണ് ആനന്ദിനുള്ളത്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയിന്റുകള്‍ നേടുന്നയാള്‍ വിജയിക്കുമെന്നിരിക്കെ ഇനിയുള്ള ഗെയിമുകള്‍ ആനന്ദിനു നിര്‍ണായകമാണ്.