അബുദാബി ഗതാഗത വകുപ്പിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Posted on: November 20, 2014 5:59 pm | Last updated: November 20, 2014 at 5:59 pm

Worldrecordmainഅബുദാബി: പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് (ഡോട്ട്). യു എ ഇയുടെ 43-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 156 ബസുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കി ദേശീയ പതാക സൃഷ്ടിച്ചാണ് ഗിന്നസില്‍ ഇടംപിടിച്ചത്. 36.6 മീറ്റര്‍ നീളത്തിലും 145.3 മീറ്റര്‍ വീതിയിലും ബസിന്റെ മുകള്‍ ഭാഗത്ത് ചായം തേച്ചാണ് ദേശീയ പതാക തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം ശഹാമയിലെ പാര്‍ക്കിംഗ് യാര്‍ഡില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.
ദേശീയ ദിനത്തെക്കുറിച്ച് പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഡോട്ട് വ്യത്യസ്തമായ രീതി സ്വീകരിച്ചത്.
ബസുകള്‍ പാര്‍ക്കിംഗ് യാര്‍ഡില്‍ നിര്‍ത്തിയിട്ടാല്‍ മുകള്‍ ഭാഗത്ത് നിന്നും നോക്കിയാല്‍ യു എ ഇയുടെ ദേശീയ പതാക കാണാനാകും. 39 ബസുകള്‍ക്ക് ഒരു നിറം നല്‍കിയാണ് ബസുകള്‍ തയ്യാറാക്കിയിട്ടുള്ളത്.