എം ജി,കാലടി വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി

Posted on: November 20, 2014 11:10 am | Last updated: November 20, 2014 at 11:10 am

sadasivamതിരുവനന്തപുരം: എം ജി, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ പി സദാശിവം വിശദീകരണം തേടി.
ഇരുവരുടേയും യോഗ്യതകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഓഫീസ് വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിസിമാരാകാന്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയം ഇരുവര്‍ക്കും ഇല്ലെന്നായിരുന്നു പരാതി. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകംതന്നെ വിശദീകരണം നല്‍കണമെന്നും ഗവര്‍ണറുടെ ഓഫീസ് ആവശ്യപ്പെട്ടു.