രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

Posted on: November 20, 2014 10:10 am | Last updated: November 21, 2014 at 12:06 am

Rajini_in_Goa_650പന്‍ജിം: രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയില്ലെന്ന് തമിഴ് സിനിമാ താരം രജനികാന്ത്. രാഷ്ട്രീയത്തില്‍ ചേരുമോയെന്ന് ചോദിച്ച എന്‍ഡിടിവി ലേഖകനോടാണ് രജനികാന്തിന്റെ പ്രതികരണം. 45ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രജനികാന്ത്. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രജനീകാന്തിനെ തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമം സജീവമാക്കിയിരിക്കെയാണ് രജനികാന്തിന്റെ പ്രതികരണം.