വീട്ടു ജോലിക്ക് നിന്ന യുവാവിന്റെ ദുരൂഹ മരണം: ഉന്നതതല അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

Posted on: November 20, 2014 9:11 am | Last updated: November 20, 2014 at 9:11 am

കുന്നംകുളം: ആനായിക്കല്‍ വീട്ടു ജോലിക്കായി നിന്നിരുന്ന യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിലേക്ക്.
പാലക്കാട് ഗേവിലിങ്ങല്‍ വീട്ടില്‍ പത്മനാഭന്റെ മകന്‍ സുദീഷ്(36) നെയാണ് ഇക്കഴിഞ്ഞ നാലാം ഓണനാളില്‍ ആനായിക്കല്‍ സ്വദേശി മഹിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹിയുടെ അമ്മയും സഹോദരിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത.്
മഹിയുടെ കുടുബം വിദേശത്താണ് താമസം സുഭാഷ് ഈ വീട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ജോലിക്ക് നില്‍ക്കുകയാണ.് സുദീഷിനെ ജോലിയുടെ പേരില്‍ വീട്ടിലുളളവര്‍ നിരന്തരമായി പീഡിപ്പിക്കാറുണ്ടത്രേ. സുഭാഷ് ഇക്കാര്യം അച്ചനോടും മറ്റും പറഞ്ഞിരുന്നു. ഇതിനിടെയാണ് നാലാം ഓണ നാളില്‍ സുഭാഷിനെ വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതായി പറയുന്നത.് ഇവിടെയുള്ള ജോഷി എന്ന െ്രെഡവര്‍റാണ് സുദീഷിനെ താഴെയിറക്കി അടുത്തുളള ആശുപത്രിയില്‍ എത്തിച്ചത്. അശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സുദീഷ് മരിച്ചിരുന്നു.
ഇതിന് ശേഷം വീട്ടുകാരെ ഇവര്‍ വിവരം അറിയിച്ചില്ലെന്നും വീട്ടുകാരുമായി അകന്ന് ജീവിക്കുന്ന സുദീഷിന്റെ അച്ചനെയാണ് ഇവര്‍ വിവരം അറിയിച്ചതെന്ന് പറയുന്നു.
തൂങ്ങി മരിച്ചു എന്നത് ഇവരുടെ മെഴി മാത്രമാണെന്നും മരിച്ചതില്‍ ഏറെ ദുരൂഹതയുണ്ടെന്നും സുദീഷിന്റെ അമ്മയും അമ്മാവനും കുന്നംകുളത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മഹിയുടെ വീടുമായി ബന്ധപ്പെട്ട് സുദീഷിന് കുറെകാര്യം അറിയാമെന്നും ഇതിന്റെ ഭയത്തില്‍ ഇയാളെ അപകടപ്പെടുത്തുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.
സംഭവത്തില്‍ പരാതി പ്രകാരം പോലീസ് കൃത്യമായി അന്വേഷണം നടത്തിയിട്ടില്ലെന്നും ഉന്നത ഏജന്‍സിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.