കൈക്കുമ്പിളില്‍ ശാസ്ത്രലോകം

Posted on: November 20, 2014 9:06 am | Last updated: November 20, 2014 at 9:06 am

nilambur Jilla Shasthramela-LogoIMG_7832 copyനിലമ്പൂര്‍: ശാസ്ത്ര ലോകത്തെ കൈക്കുമ്പിളിലൊതുക്കി കൗമാരപ്രതിഭകള്‍. പുതിയ കണ്ടെത്തലുകളും ചിന്തകളും ഭാവനകളുമായി വിദ്യാര്‍ഥികള്‍ നാളെയുടെ പ്രതീക്ഷകളാവുകയാണ്. ജില്ലാ ശാസ്‌ത്രോവത്തില്‍ മൂന്നുദിവസം പിന്നിട്ടപ്പോള്‍ 423 പോയിന്റുമായി വേങ്ങര ഉപജില്ല മുന്നേറുന്നു. 313 പേയിന്റുമായി മഞ്ചേരി ഉപജില്ല രണ്ടാം സ്ഥാനത്തും 188 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. ഗണിത വിഭാഗത്തില്‍ 138 പോയിന്റുമായി വേങ്ങര സബ്ജില്ല ഒന്നാം സ്ഥാനത്തും 135 പോയിന്റുമായി കൊണ്ടോട്ടി സബ്ജില്ല രണ്ടാം സ്ഥാനത്തും 127 പോയിന്റുമായി എടപ്പാള്‍ സബ്ജില്ല മൂന്നാം സ്ഥാനത്തും മുന്നേറ്റം തുടരുകയാണ്.
സയന്‍സ് വിഭാഗത്തില്‍ 170 പോയിന്റുമായി മഞ്ചേരി ഒന്നാം സ്ഥാനത്തും 145 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും, 132 പോയിന്റുമായി വേങ്ങര മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. സാമൂഹ്യ ശാസ്ത്രമേളയില്‍ 92 പോയിന്റുമായി മഞ്ചേരി സബ്ജില്ല ഒന്നും 75 പോയിന്റുമായി വേങ്ങരയും 73 പോയിന്റുമായി നിലമ്പൂര്‍ സബ്ജില്ല മൂന്നാം സ്ഥാനത്തും തുടരുകയാണ്. പ്രവൃത്തി പരിചയ മേളയില്‍ പരപ്പനങ്ങാടി ഒന്നും, നിലമ്പൂര്‍ രണ്ടും, മഞ്ചേരി മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. ഐ ടി ഫെസ്റ്റില്‍ 78 പോയിന്റുമായി വേങ്ങര ഒന്നും 51 പോയിന്റുമായി മഞ്ചേരി രണ്ടും 43 പൊയിന്റുമായി മലപ്പുറം മൂന്നും സ്ഥാനം തുടരുകയാണ്.