മലയാളം ടൈപ്പിംഗില്‍ നാലാം തവണയും സഹോദരങ്ങള്‍

Posted on: November 20, 2014 9:05 am | Last updated: November 20, 2014 at 9:05 am

നിലമ്പൂര്‍: മലയാളം ടൈപ്പിംഗില്‍ നാലാം തവണയും കിരീടം ചൂടി സഹോദരങ്ങള്‍. എടരിക്കോട് പി കെ എം എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇ അഹമദ് ബിലാല്‍, ഇ ആദില്‍ അമീന്‍ എന്നിവരാണ് തുടര്‍ച്ചയായി നാലാം തവണയും വിജയിക്കളായത്.ഒരു മിനുട്ടില്‍ 298 വാക്കുകള്‍ ടൈപ്പ് ചെയ്ത് ആദില്‍ അമീന്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും 295 വാക്കുകള്‍ ടൈപ്പ് ചെയ്ത് അഹമദ് ബിലാല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലുമാണ് വിജയികളായത്. അഹമദ് ബിലാല്‍ ഐ ടി മേളയില്‍ സംസ്ഥാന തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ജേതാവായിട്ടുണ്ട്.
ചോലക്കുണ്ട് ഗവ.യു.പി സ്‌കൂളിലെ അബ്ദുല്‍ ഗഫൂറിന്റെയും, വാളക്കുളം എ.എല്‍.പി സ്‌കൂളിലെ വഹീദാ ജാസ്മിന്റെയും മക്കളാണ്. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഹമ്മദ് ബിലാല്‍.
ഒമ്പതാം ക്ലാസിലാണ് ആദില്‍ പഠിക്കുന്നത്. ഇവരെ പോലെ ടൈപ്പിംഗില്‍ വേഗത കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇവരുടെ സഹോദരി ലിയാനാ മറിയം.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന ലിയാനക്ക് ഇംഗ്ലീഷ് ടൈപ്പിംഗിലാണ് കൂടുതല്‍ താല്‍പര്യം.