Connect with us

Thrissur

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം

Published

|

Last Updated

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ തുക ചെലവഴിക്കുന്നതിനെതിരേ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. നേരത്തേ വകയിരുത്തിയ 19 ലക്ഷം രൂപ കോളനിയുടെ വികസനത്തിനായി ചെലവഴിക്കണമെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ് ആവശ്യപ്പെട്ടു. എന്നാല്‍ തുക മറ്റേതെങ്കിലും പദ്ധതിയില്‍ ചെലവഴിക്കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ ഐഷ പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. കോളനിയിലെ 224 വീടുകളില്‍ കഴിയുന്നവര്‍ക്കായി തുക ചെലവഴിക്കണമെന്നും മറ്റു പദ്ധതികളിലേക്ക് തുക മാറ്റാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിനാവശ്യമായ സ്ഥലം സുനാമി കോളനിയില്‍ കണ്ടെത്തുന്നതിന് കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. സുനാമി കോളനിയിലെ വികസനത്തിനുള്ള തുക വകമാറ്റി ചെലവഴിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് എസ് ഡി പി ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രയപ്പെട്ടു. പ്രസിഡന്റ് ഷാജഹാന്‍, സാദിഖ്, മനാഫ് ചാലില്‍, ഇബ്രാഹിം പുളിക്കല്‍, അയ്യൂബ്, റാഫി സംസാരിച്ചു.

Latest