Connect with us

Malappuram

എസ് എസ് എഫ് വിദ്യാര്‍ഥി വിചാര വാരത്തിന് പ്രൗഢമായ തുടക്കം

Published

|

Last Updated

കൊണ്ടോട്ടി: അന്താരാഷ്ട്ര വിദ്യാര്‍ഥി ദിനങ്ങളോടനുബന്ധിച്ച് എസ് എസ് എഫ് നടത്തുന്ന വിദ്യാര്‍ഥി വിചാര വാരത്തിന് ജില്ലയില്‍ പ്രൗഢമായ തുടക്കം.
കിഴിശ്ശേരി കുഴിമണ്ണ ഇസ്സത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ജില്ലാ തല ഉദ്ഘാടനം നടന്നത്. മൂല്യവും സംസ്‌കാരവും തിരിച്ചറിഞ്ഞ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നവരാവണം വിദ്യാര്‍ഥി. ലഹരിയും അശ്ലീലതയും കവര്‍ന്നെടുക്കുന്ന പുതിയ ബാല്യത്തെ ധൈഷണിക ചിന്തയിലൂടെ ഉയര്‍ത്തുവാനുള്ള ശ്രമമാണ് എസ് എസ് എഫ് വിചാരവാരത്തിലൂടെ സാധ്യമാക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത 145 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വിചാരവാര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ലോക വിദ്യാര്‍ഥി ദിനമായ നവംബര്‍ 17ന് സ്‌കൂളുകളില്‍ വിചാര മരം സ്ഥാപിച്ചു. വിചാരവാരത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പ്രബന്ധ രചനാ മത്സരം നടന്നു വരുന്നു. വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകളില്‍ പുതിയ ഉണര്‍വ്വ്് സമ്മാനിക്കുന്ന ചര്‍ച്ചാ വേദികള്‍ക്ക് തുടക്കമായി.
വിചാരവാരത്തിന്റെ ഭാഗമായി തഅ്‌ലീം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് ആക്ടിവിസത്തില്‍ ചര്‍ച്ച നടന്നു. സൈനുല്‍ ആബിദ് മാസ്റ്റര്‍, ഡോ അബ്ദുസലാം, നൗഷാദ് സഖാഫി താനൂര്‍ സംബന്ധിച്ചു. വളാഞ്ചേരി കൊളമംഗലം എം ഇ ടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുഴിമണ്ണ ഇസ്സത്ത് സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് എ ശിഹാബുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന കള്‍ചറല്‍ സമിതി അംഗം സി കെ ശക്കീര്‍ ചര്‍ച്ചാ വേദി ഉദ്്ഘാടനം ചെയ്തു. ഇസ്സത്ത് സെക്രട്ടറി ഉമര്‍ മുസ്‌ലിയാര്‍, മാനേജര്‍ അഡ്വ. റശീദ് ബാബു പ്രസംഗിച്ചു. എം കെ മുഹമ്മദ് സ്വഫ് വാന്‍ സ്വാഗതവും, പി ഇബ്‌റാഹീം നന്ദിയും പറഞ്ഞു.

 

Latest