ന്യൂയോര്‍ക്കില്‍ വന്‍ മഞ്ഞുവീഴ്ച

Posted on: November 20, 2014 5:44 am | Last updated: November 19, 2014 at 10:45 pm

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ വന്‍ മഞ്ഞു വീഴ്ചയില്‍ നാല് പേര്‍ മരിച്ചു. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ വീണ മഞ്ഞ് കട്ടകള്‍ നീക്കം ചെയ്യുമ്പോള്‍ ഉണ്ടായ ഹൃദയാഘാതം മൂലമാണ് മൂന്ന് പേര്‍ മരിച്ചത്. കാറിന്റെ മുകളിലേക്ക് മഞ്ഞ് കട്ടകള്‍ വീണ് ഒരാളും മരിച്ചു. നിരവധി വീടുകളുടെ മേല്‍ക്കൂരകളും കാറുകളും തകര്‍ന്നു. ന്യൂയോര്‍ക്കിന്റെ പടിഞ്ഞാറ് ഇറയ് തടാകത്തില്‍ വന്‍ ശബ്ദത്തോടെയാണ് മഞ്ഞ് കട്ടകള്‍ പതിച്ചത്. ഇത് തീര്‍ത്തും അസാധാരണമാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. നഗരത്തിന്റെ തെക്ക് ഭാഗത്ത് നിരവധി പ്രദേശങ്ങളിലും മഞ്ഞു വീഴ്ചയുണ്ടായി. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് നാല് അടി മുതല്‍ അഞ്ച് അടി വരെ മഞ്ഞ് പുതഞ്ഞിരിക്കുകയാണ്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞ് വീഴ്ചയാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഡാവെ സാഫ് പറഞ്ഞു.