കാണാതായ മിസ് ഹോണ്ടുറാസ് മരിച്ച നിലയില്‍

Posted on: November 19, 2014 9:10 pm | Last updated: November 19, 2014 at 9:10 pm

mis hondurasമെക്‌സികോ സിറ്റി: കാണാതായ മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്‍വറാഡോ(19)യെയും സഹോദരി സോഫിയ ട്രിനിഡാഡി(24)നെയും മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരെയും കാണാതായിരുന്നു. പടിഞ്ഞാറന്‍ ഹോണ്ടുറാസില്‍ ഇവരുടെ ജന്മ നഗരമായ സാന്താ ബാര്‍ബറയില്‍ നിന്നായിരുന്നു ഇവരെ കാണാതായത്. സുഹൃത്തിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് ഇവരെ കാണാതായത.് ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിരവധി ടിവി ഷോകളുടെ അവതാരകയായിരുന്നു മരിയ. ഏപ്രില്‍ മാസത്തിലായിരുന്നു മരിയ മിസ് ഹോണ്ടുറാസായി തെരഞ്ഞെടുക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സോഫിയയുടെ കാമുകന്‍ പ്ലൂട്ടാര്‍ക്കോ ലൂയിസിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട്ുപോകലിനും കൊലപാതകത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച നഗരമാണ് ഹോണ്ടുറാസ്.