വാല്‍നക്ഷത്തില്‍ ഓര്‍ഗാനിക് കണങ്ങളുടെ സാന്നിധ്യം ഫിലെ സ്ഥിരീകരിച്ചു

Posted on: November 19, 2014 8:03 pm | Last updated: November 19, 2014 at 8:03 pm

organicചുര്യമോവ്-ഗെരാസിമെങ്കോ വാല്‍നക്ഷത്രത്തില്‍ കാര്‍ബണ്‍ അടങ്ങിയ ഓര്‍ഗാനിക് കണങ്ങളുടെ സാന്നിധ്യം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പര്യവേക്ഷണ പേടകമായ ഫിലെ സ്ഥിരീകരിച്ചു. ഭൂമിയിലെ ജീവന്റെ അടിസ്ഥാനമാണ് ഈ കണങ്ങള്‍.

പേടകത്തിലെ കൊമെറ്ററി സാംപ്ലിംഗ് ആന്റ് കമ്പോസിഷന്‍ (കൊസാക്) ഗ്യാസ് അനലൈസിംഗ് ഇന്‍സ്ട്രമെന്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ വാല്‍നക്ഷത്രം തുരന്നാണ് ഫിലെ ഓര്‍ഗാനിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ജര്‍മ്മന്‍ എയ്‌റോസ്‌പേസ് സെന്റര്‍ അറിയിച്ചു.
പേടകത്തിലെ ബാറ്ററി തീരുന്നതിന് തൊട്ട് മുമ്പാണ് ഫിലെ ഈ സുപ്രധാന വിവരങ്ങള്‍ ഭൂമിയിലേക്കയച്ചത്.