വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സമ്പൂര്‍ണ സുരക്ഷ

Posted on: November 19, 2014 6:21 pm | Last updated: November 19, 2014 at 6:21 pm

Whatsappവാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സമ്പൂര്‍ണ സുരക്ഷ. അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും സന്ദേശം വായിക്കാനാവില്ല. ഓപണ്‍ വിസ്പര്‍ സിസ്റ്റംസ് എന്ന ഓപ്പണ്‍ സോഴ്‌സ് കമ്പനിയാണ് എന്‍ക്രിപ്ഷന്‍ നിര്‍വഹിക്കുന്നത്.

അമേരിക്കയിലെ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ഇ മെയിലുകളും സന്ദേശങ്ങളും പരിശോധിക്കുന്നുവെന്ന വെളിപ്പെടുത്തലുകള്‍ വന്നതിനെ തുടര്‍ന്നാണ് വാട്‌സ് ആപ്പ് സമ്പൂര്‍ണ എന്‍ക്രിപ്ഷന്‍ ടെക്‌നോളജിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന്‍ പ്രശംസിച്ച കമ്പനിയാണ് ഓപണ്‍ വിസ്പര്‍ സിസ്റ്റംസ്.