മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓര്‍ഗാനിക് ഫുഡ് പരിശോധിക്കാന്‍ ദുബൈ ലാബ് സ്ഥാപിക്കും

Posted on: November 19, 2014 5:36 pm | Last updated: November 19, 2014 at 5:36 pm

untitledദുബൈ: ഓര്‍ഗാനിക് ഫുഡിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഓര്‍ഗാനിക് ലാബ് സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഓര്‍ഗാനിക് എന്ന ലേബലില്‍ വരുന്നവയില്‍ പലതും പൂര്‍ണമായും അത്തരം ഗുണനിലവാരം പുലര്‍ത്തുന്നവയല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓര്‍ഗാനിക് ഫുഡ് ഉല്‍പന്നങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കാനും ആലോചനയുണ്ട്. ലാബില്‍ പരിശോധന നടത്തിയാവും വില്‍ക്കപ്പെടുന്ന ഉല്‍പന്നം ഓര്‍ഗാനിക്കാണെന്ന് ഉറപ്പാക്കുക. പരിശോധനക്ക് ശേഷം ഉല്‍പന്നത്തിന് മുകളില്‍ മുദ്ര ചാര്‍ത്തുന്ന രീതിയാവും ആരംഭിക്കുക. കീടനാശിനികള്‍, ഹോര്‍മോണുകള്‍, രാസവസ്തുക്കള്‍ എന്നിവയുടെ സാന്നിധ്യമില്ലാത്തതും ജൈവ കൃഷിരീതിയില്‍ ഉല്‍പാദിപ്പിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളെയാണ് ഓര്‍ഗാനിക് ഫുഡ് എന്ന നിര്‍വചനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. 36.72 കോടി ദിര്‍ഹം മുതല്‍ 55.08 കോടി ദിര്‍ഹം വരെയാണ് ഓരോ വര്‍ഷവും യു എ ഇ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്ന ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കളുടെ കണക്ക്. എല്ലാ ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കളും ദുബൈ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നഗരസഭുടെ പൊതുജനാരോഗ്യത്തിനും സുരക്ഷക്കുമുള്ള വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഹെഡ് ഡോ. നസീം അബ്ദുല്ല ആവശ്യപ്പെട്ടു. മറ്റിടത്തെ ലാബുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടിനെ മാത്രം ദുബൈക്ക് ആശ്രയിക്കാന്‍ സാധിക്കില്ല. അതിനാലാണ് പുതിയ ലാബ് സജ്ജമാക്കാന്‍ ശ്രമിക്കുന്നത്. ദേശീയ തലത്തില്‍ ഇത്തരം ഒരു സംവിധാനം ഉണ്ടാവുന്നതാവും ഏറ്റവും ഉചിതം എന്നാല്‍ അത്തരത്തില്‍ ഒരു നിക്കത്തെക്കുറിച്ച് അന്തിമമായി തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി. രജിസ്റ്റര്‍ ചെയ്യുന്ന ഉല്‍പന്നങ്ങളുടെ രേഖകള്‍ പരിശോധിക്കുകയും യഥാര്‍ഥത്തില്‍ അവ ഓര്‍ഗാനിക്കായി ഉല്‍പാദിപ്പിച്ചതാണെന്ന് ഉറപ്പാക്കുകയും ചെയ്യും. അധികം വൈകാതെ ഇത്തരം ഉല്‍പന്നങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ നഗരസഭ പ്രത്യേക ലാബിന് രൂപം നല്‍കും. നിലവില്‍ രാജ്യത്ത് എത്തുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ അവ കയറ്റി അയക്കുന്ന രാജ്യത്തു നിന്നുള്ള സാക്ഷ്യപത്രവുമായാണ് എത്തുന്നത്. ഇവയുടെ നിജസ്ഥിതിയാണ് പരിശോധിക്കുക. ഇത്തരം ഉല്‍പന്നങ്ങളുടെ ആ രാജ്യത്ത് പരിശോധിച്ച ലാബ് റിപ്പോര്‍ട്ട് ഉള്‍പെടെയുള്ളവ നഗരസഭയുടെ കീഴില്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ എസ്മ(എമിറേറ്റ്‌സ് അതോറിറ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി) ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കുന്നതായി അവരുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് 17 കൃഷിത്തോട്ടങ്ങള്‍ക്കാണ് ഇതുവരെ യു എ ഇ ജല-പരിസ്ഥിതി മന്ത്രാലയം ഓര്‍ഗാനിക് തോട്ടങ്ങള്‍ക്കുള്ള സാക്ഷ്യപത്രം നല്‍കിയിരിക്കുന്നതെന്നും കൂടുതല്‍ തോട്ടം ഉടമകള്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയുടെ പരിശോധന നടന്നുവരികയാണെന്നും