Connect with us

Kerala

ബാര്‍കോഴ: കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനെതിരെ സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോടതിയുടെ മോല്‍നോട്ടത്തിലുള്ള അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മാണിക്കെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി കിട്ടാതെ കേസെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.
കേസ് അടുത്തമാസം 19ലേക്ക് മാറ്റി. കേസില്‍ കോടതിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണമാണ് സിപിഎം ആവശ്യപ്പെട്ടത്.