മണ്ണില്ലാതെയും കൃഷിയുണ്ടാക്കാം

Posted on: November 19, 2014 12:25 pm | Last updated: November 19, 2014 at 12:25 pm

നിലമ്പൂര്‍: മണ്ണില്ലാതെയും കൃഷിയുണ്ടാക്കാം. സംസ്ഥാനത്ത് മിക്കയിടത്തും കൃഷി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പല നൂതന ആശയങ്ങളും കൃഷി രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജി വി എച്ച് എസ് എസിനെ നെല്ലിക്കുത്ത് സ്‌കൂളിലെ റസ്മിയ്യത്തും ഷബാന യാസ്മിനും ചേര്‍ന്ന് ഉമികൊണ്ടും ഉണക്ക ചാണകം കൊണ്ടും കൃഷി ചെയ്യുന്ന രീതി പ്രദര്‍ശിപ്പിച്ചത്.
താഴെ ക്രമീകരിച്ചിരിക്കുന്ന മത്സ്യം ടാങ്കില്‍, വാള, കട്‌ല, രോഹു, തുടങ്ങിയ മത്സ്യങ്ങളും, അഡോള എന്ന ജല സസ്യങ്ങളുംവളര്‍ത്താം ചാണം കലര്‍ത്തിയ വെള്ളമാണ് ഉപയോഗിക്കുന്നത്.
ടാങ്കിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് ദിവസം മൂന്ന് തവണ മൂകളില്‍ ക്രമീകരിച്ചിരിക്കുന്ന പൈപ്ലിലൂടെ നെല്‍ച്ചെടിക്ക് ലഭ്യമാക്കുന്നു. അതു കൊണ്ട് ചെടിക്ക് മണ്ണില്ലാതെ വളരാം. ഇതിനു മുകളില്‍ ക്രമീകരിച്ച കൂടില്‍ അലങ്കാര പക്ഷികളെയും വളര്‍ത്താം മത്സ്യത്തിന്റെയും പക്ഷികളെയും വിസര്‍ജ്യം താഴെയുള്ള ടാങ്കില്‍ കലരുന്നതിനാല്‍ ജലത്തിലെ ജൈവാംശം സ്ഥിരമായി നിലനിര്‍ത്താനാവും. ഇങ്ങനെ സംയോജിത കൃഷി വിജയകരമായി നടത്താന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.