തിരൂരങ്ങാടിയില്‍ 95 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Posted on: November 19, 2014 12:16 pm | Last updated: November 19, 2014 at 12:16 pm

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുക ളിലായി 20 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയോജകമണ്ഡലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു.
നിയോജക മണ്ഡലത്തില്‍പ്പെട്ട തിരൂരങ്ങാടി, പരപ്പനങ്ങാടി, നന്നമ്പ്ര, പെരുമണ്ണക്ലാരി, തെന്നല, എടരിക്കോട് എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലെ റോഡുകള്‍ക്കാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുള്ളത്. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിലെ അഞ്ചപ്പുര മാര്‍ക്കറ്റ് റോഡ്- 5 ലക്ഷം, ലക്ഷംവീട് റോഡ് (ചെട്ടിപ്പടി) – 5 ലക്ഷം, അഞ്ചപ്പുര റെയില്‍വെ ചാമ്പ്ര റോഡ് – 5 ലക്ഷം, തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ ചെമ്മാട് കല്ലിയാല്‍ മസ്ജിദ് റോഡ് – 5 ലക്ഷം, കക്കാട് ചെറുമുക്ക് റോഡ് – 5 ലക്ഷം, നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ എച്ചിക്കുപ്പ ഊന്താര്‍ റോഡ് – 5 ലക്ഷം, പാലപ്പുറത്താഴം മുക്കായി കൈതവളപ്പ് റോഡ് – 4 ലക്ഷം, വട്ടപ്പറമ്പ് കാരം കണ്ട് താഴം റോഡ് – 4 ലക്ഷം, അണ്ടിയാന്‍ ഇടവഴി മുഹമ്മദ് മാസ്റ്റര്‍ പടിറോഡ് – 5 ലക്ഷം, തെന്നല ഗ്രാമപഞ്ചായത്തിലെ തിരുത്തി കോറാലാന്റ് റോഡ് –
അഞ്ച് ലക്ഷം, തറയില്‍ ചെമ്മേരിപ്പാടം റോഡ് – 5 ലക്ഷം, വരിക്കോട്ടില്‍ റോഡ് – 5 ലക്ഷം, പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തിലെ വൈദ്യര്‍പടി ബ്രാഞ്ച് മദ്രസ്സ പുതുശ്ശേരിക്കുളം റോഡ് – 5 ലക്ഷം, മൂച്ചിക്കല്‍ തൊടിയാന്‍പാറ റോഡ് – 5 ലക്ഷം, പരുത്തിക്കുന്നന്‍ സെയ്തൂട്ടി ഹാജി റോഡ് – 5 ലക്ഷം, എടരിക്കോട് ഗ്രാമപഞ്ചായത്തിലെ അഴുവളപ്പ് റോഡ് – 5 ലക്ഷം, കളത്തിങ്ങല്‍മാട് കെ പി വി പി റാഡ് – 5 ലക്ഷം, പരപ്പില്‍പ്പടി തോക്കത്തൊടു റോഡ് – 4 ലക്ഷം, കാക്കാത്തടം കാമ്പ്രത്തുപടി റോഡ് – 3 ലക്ഷം എന്നിങ്ങനെയാണ് ആകെ 95 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.