Connect with us

Palakkad

സ്‌നേഹവും സഹിഷ്ണുതയും മാനവികതയുടെ വിജയം: കാന്തപുരം

Published

|

Last Updated

വടക്കഞ്ചേരി: സ്‌നേഹവും സഹിഷ്ണുതയുമാണ് മാനവികത വിജയത്തിന്റെ അടയാളമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
പുതുക്കോട് പഞ്ചായത്ത് സുന്നിസംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഇസ്‌ലാമിക് സെന്റര്‍ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന സുന്നിസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിന്‍മയുടെ ആസ്വാദകര്‍ക്ക് ദഹിക്കാത്തതാണ് മാനവികതയുടെ പ്രകാശം, സല്‍സ്വഭാവവും സദ്ഗുണങ്ങളും ചെയ്യുന്നവര്‍ക്കെന്നും പ്രശംസകള്‍ ലഭിച്ചു കൊണ്ടിരിക്കും. യുവസമൂഹം തിന്‍മകള്‍വെടിഞ്ഞ്‌നന്‍മയുടെ കാവലാളായി മാറണം. മനുഷ്യന്റെ അജ്ഞത മനസ്സിനെ ഇരുട്ടിലേക്ക് നയിക്കും. വിജ്ഞാനമാണ് സര്‍വ വിജയത്തിന്റെയും ആയുധം, നാടിന്റെ വികസനമാണ് ഏവര്‍ക്കും മുഖ്യ അജന്‍ഡയെങ്കില്‍ വൈജ്ഞാനികമായും ആരോഗ്യ സംരക്ഷണത്തിനുമായാണ് ഊന്നല്‍ നല്‍കേണ്ടത്.
അല്ലാതെ സമൂഹത്തിന് നാശം വിതക്കുന്ന മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്ക് കിട്ടുന്നവരുമാനമല്ല മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടാനുബന്ധിച്ച് പുതുക്കോട് പ്രാഥമികാ രോഗ്യകേന്ദ്രത്തിലേക്ക് ആവശ്യമായ വീല്‍ചെയര്‍, വിവിധ ധനസഹായം, ചികിത്സാ സഹായം എന്നിവയും കാന്തപുരം വിതരണം ചെയ്തു. കെ വി മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. വഹാബ് സഖാഫ മമ്പാട് പ്രമേയ പ്രഭാഷണം നടത്തി.
കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, റശീദ് പുതുക്കോട്, തൗഫീഖ് അല്‍ഹസനി, ശിഹാബുദ്ദീന്‍ സഖാഫി, പി എം കെ തങ്ങള്‍, അഷറഫ് മമ്പാട്, അബ്ദുള്ളക്കുട്ടി മുസ് ലിയാര്‍, സി എ സുബൈര്‍ സഖാഫി, റഫീഖ് ചുണ്ടക്കാട്, നവാസ് പഴമ്പാലക്കോട്, കെ എസ് ഇസ്മാഈല്‍, മീരാന്‍ഷാ മാസ്റ്റര്‍, ഷംസു പുത്തന്‍ പുര, സലീം ജൗഹ് രി. അലി അക്ബര്‍ സഖാഫി, അബ്ദുള്‍ബാരി ആലത്തൂര്‍ പ്രസംഗിച്ചു. മുതലമട വലിയചളളയില്‍ പുതുക്കി നിര്‍മിച്ച ജുമാമസ്ജിദിന്റെയും ഹയര്‍സെക്കണ്ടറിമദ്‌റസയുടെ ഉദ്ഘാടനവും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. കര്‍ണ്ണാടകയാത്ര കഴിഞ്ഞ് ജില്ലയില്‍ ആദ്യമായെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ക്ക് ഊജ്ജ്വലമായ വരവേല്‍പ്പാണ് കിഴക്കന്‍മേഖലയില്‍ ലഭിച്ചത്. പത്തനാപുരം വട്ടപ്പാറ ഉസ്മാനിയ്യ ജുമാമസ്ജിദിന്റെ ഉദ്ഘാടനവും മദ്‌റസാ ശിലാസ്ഥാപനവും കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വഹിച്ചു.

Latest