ബാര്‍ ലൈസന്‍സ്: അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

Posted on: November 18, 2014 12:47 pm | Last updated: November 19, 2014 at 1:30 am

kerala high court picturesകൊച്ചി: ബാര്‍ കേസില്‍ സിംഗിള്‍ ബൈഞ്ച് വിധിക്കെതിരെ ബാറുടമകള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി. ബാര്‍ കേസില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അപ്പീലിന് സാവകാശം നല്‍കണമെന്നും അതുവരെ ബാറുടമകളുടെ അപ്പീല്‍ പരിദഗണിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് കേസ് 25 ലേക്ക് മാറ്റിയത്.
ബാറകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹരജി പരിഗണിച്ച് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയിരുന്നില്ല.
ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള ബാറുടമകളുടെ അപ്പീല്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്നും അതുവരെ ബാറുടമകളുടെ ഹരജി പരിഗണിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.