Connect with us

Kerala

മൂന്ന് മാസത്തിന് ശേഷം ചിലത് പറയാനുണ്ട്: ചീഫ് സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം: മൂന്നുമാസം കഴിഞ്ഞാല്‍ തനിക്ക് കേരള സമൂഹത്തോടു ചിലത് പറയാനുണ്ടെന്നു ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍. മംഗളം സി ഇ ഒയും അസോസിയേറ്റ് എഡിറ്ററുമായ ആര്‍ അജിത്കുമാര്‍ എഴുതി പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച “തുറന്ന മനസോടെ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
മാധ്യമങ്ങളെ ഭയക്കുന്നവരാണു കേരളത്തില്‍ അധികം പേരും. പുറത്തുവരുന്ന ഓരോ വാര്‍ത്തകള്‍ക്കു പിന്നിലും ഓരോ താത്പര്യമുണ്ടാകും. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ചേര്‍ന്നതല്ല അത്. വാര്‍ത്ത നല്‍കുമ്പോള്‍ കൃത്യതയും സൂക്ഷ്മതയും പാലിക്കണം. വാര്‍ത്ത നല്‍കി സൗഹൃദം സൃഷ്ടിക്കാന്‍ താനൊരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും തുറക്കാത്ത മനസ്സുകള്‍ കേരളത്തില്‍ നിരവധിയുണ്ടെന്ന് സി പി ഐ നിയമസഭാകക്ഷി നേതാവായ സി ദിവാകരന്‍ പറഞ്ഞു. ഇപ്പോഴുള്ള സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിമാരും മനസു തുറക്കേണ്ടത് ആവശ്യമാണ്. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ അതിനു തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക, രാഷ്ട്രീയ പ്രസക്തിയുള്ള നിരവധി വിഷയങ്ങള്‍ പുസ്തകത്തിലുണ്ടെന്നു സി പി എം പോളിറ്റ്ബ്യൂറോയഗം എം എ ബേബി പറഞ്ഞു.
വിമോചനസമര കാലഘട്ടത്തില്‍ ഇതുവരെ പുറത്തറിയാതെ പോയ നിര്‍ണായകമായ ചില മുഹൂര്‍ത്തങ്ങള്‍ വരെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുമായുള്ള അഭിമുഖത്തില്‍ വന്നുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു കഥയേക്കാള്‍ വായനാസുഖം നല്‍കുന്ന പുസ്തകം പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ പാഠമാക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ അജിത്കുമാര്‍ നന്ദി പറഞ്ഞു. ഇന്റലിജന്‍സ് എ ഡി ജി പി എ ഹേമചന്ദ്രന്‍, മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും ഡി ഐ ജിയുമായ എസ് ശ്രീജിത്ത്, പങ്കെടുത്തു