കല്ലടിയുടെ മികവില്‍ മണ്ണാര്‍ക്കാട് ജേതാക്കള്‍

Posted on: November 18, 2014 12:52 am | Last updated: November 17, 2014 at 11:00 pm

മണ്ണാര്‍ക്കാട്: കഴിഞ്ഞ നാല് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് കല്ലടി കോളജ് ഗ്രൗണ്ടില്‍ നടന്നുവന്ന ജില്ലാസ്‌കൂള്‍ കായിക മേളയില്‍ ഉപജില്ലകളില്‍ മണ്ണാര്‍ക്കാടും സ്‌കൂളുകളില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും വീണ്ടും ജേതാക്കള്‍. ഏ റെ ആവേശോജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് 341 പോയി ന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല ഒന്നാം സ്ഥാനം കൈവരിച്ചത്.
324 പോയിന്റോടെ പറളിയും 45 പോയിന്റോടെ ഒറ്റപ്പാലം ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 38 സ്വര്‍ണ്ണവും 33 വെളളിയും 18 വെങ്കലവുമാണ് നേടിയപ്പോള്‍ പ റളി 40 സ്വര്‍ണ്ണവും 28 വെളളിയും 27 വെങ്കലവുമാണ് പറളി നേടിയത്. 2സ്വര്‍ണ്ണം 8 വെളളി, 7 വെങ്കലവുമാണ് മൂന്നാം സ്ഥാനക്കാരായ ഒറ്റപ്പാലത്തിന് നേടാനായത്. മണ്ണാര്‍ക്കാട് ഉപജില്ലക്ക് നേടിക്കൊടുത്ത 261 പോയിന്റും കുമരംപുത്തൂര്‍ കല്ലടിയുടെ താരങ്ങളുടെ സംഭാവനയാണ്. 33 സ്വര്‍ ണ്ണം, 27 വെളളി, 15 വെങ്കലവുമാണ് കല്ലടി സ്‌കൂള്‍ ഉപജില്ലക്ക് നേടിക്കൊടുത്തത്. സ്‌കൂള്‍ വിഭാഗങ്ങളില്‍ കല്ലടിയുടെ തുടര്‍ച്ചയായ 16-ാം വിജയമാണിത്.
30 സ്വര്‍ണ്ണം, 22 വെളളി, 17 വെങ്കലവുമടക്കം 221 പോയിന്റുകള്‍ നേടി പറളി സര്‍ക്കാര്‍ ഹൈസ്‌കൂളാണ് കല്ലടിക്കു പിന്നിലുളളത്. 10 സ്വര്‍ ണ്ണം 6 വെളളി, 9 വെങ്കലമടക്കം 75 പോയിന്റ്‌നേടിയ മുണ്ടൂര്‍ ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തി. മേളയുടെ രണ്ടാം ദിവസം മത്സരങ്ങള്‍ തടസ്സപ്പെട്ടതിനെ തു ടര്‍ന്നാണ് ഇന്നലെ കൂടി മത്സര ങ്ങള്‍ നടത്തേണ്ടി വന്നത്. അവസാനദിവസമായ ഇന്നലെ ക്രോസ് അടക്കം 12 മത്സരങ്ങയി നങ്ങളാണ് നടന്നത്.

(ഒന്നും രണ്ടും സ്ഥാനക്കാര്‍)
ജൂനിയര്‍ പെണ്‍ 800മീ:
1) ബബിത (കുമരംപുത്തൂര്‍ കല്ലടി), 2) അനില വേണു (കമരംപുത്തൂര്‍ കല്ലടി),
ജൂനിയര്‍ ആണ്‍ 800മീ:
1) സുഗന്ധ്കുമാര്‍ സി വി (എച്ച് എസ് മുണ്ടൂര്‍), 2) അരുണ്‍ രാധാകൃഷ്ണന്‍ (കുമരംപുത്തൂര്‍ കല്ലടി),
സീനിയര്‍ പെണ്‍ 800 മീ:
1) അര്‍ച്ചന സി ബി (എച്ച് എസ് മുണ്ടൂര്‍), 2) അഞ്ജു മോഹന്‍ (കുമരംപുത്തൂര്‍ കല്ലടി),
സീനിയര്‍ ആണ്‍ 800മീ:
1)മുഹമ്മദ് അഫ്‌സല്‍ (എച്ച് എസ് പറളി), 2) അജിത്ത് സി എന്‍ (എച്ച് എസ് മുണ്ടൂര്‍),
സബ് ജൂനിയര്‍ പെണ്‍ 200മീ:
1) രാഖി കെ ആര്‍ (കുമരംപുത്തൂര്‍ കല്ലടി), 2) ചിത്ര സി (ഡി എച്ച് എസ് ചെര്‍പ്പുളശ്ശേരി),
സബ്ജൂനിയര്‍ ആണ്‍ 200മീ:
1) അഖില്‍ പി എസ് (എച്ച് എസ് മുണ്ടൂര്‍), 2) സുമിന്‍ സുരേഷ് (മൗണ്ട് സീന എച്ച് എസ് പത്തിരിപ്പാല),
ജൂനിയര്‍ പെണ്‍ 200മീ:
1) വിനി പി വി (എച്ച് എസ് മുണ്ടൂര്‍), 2) അഞ്ജലി ജോണ്‍സന്‍ (കുമരംപുത്തൂര്‍ കല്ലടി),
ജൂനിയര്‍ ആണ്‍ 200മീ:
1) അക്ഷയ് വി (എച്ച് എസ് പറളി), 2) അമല്‍ ടി പി (എച്ച് എസ് പറളി),
സീനിയര്‍ പെണ്‍ 200മീ.
നിത്യമോള്‍ എം (കുമരംപുത്തൂര്‍ കല്ലടി), 2) ശ്രുതി ലക്ഷ്മി എല്‍ (കുമരംപുത്തൂര്‍ കല്ലടി)
സീനിയര്‍ ആണ്‍ 200മീ:
1) ജിതേഷ് സി (സി എഫ് ഡി വി എച്ച് എസ് എസ് മാത്തൂര്‍), 2) മുഹമ്മദ് അജ്മല്‍ വി (ജി എച്ച് എസ് എസ് ചെര്‍പ്പുളശ്ശേരി),
ക്രോസ് കണ്‍ട്രി ആണ്‍:
1) സഞ്ജയ് പി എം (എച്ച് എസ് പറളി), 2) അജിത്ത് പി എം (പറളി),
ക്രോസ് കണ്‍ട്രി പെണ്‍:
1) സുകന്യ എല്‍ (എം എന്‍ കെ എം എച്ച് എസ് എസ്് ചിറ്റിലഞ്ചേരി), 2) വര്‍ഷ എം വി (എച്ച് എസ് പറളി).