പട്ടിക്കൂട് വിവാദം: അടച്ച്പൂട്ടിയ സ്‌കൂള്‍ തുറക്കണമെന്ന ഹരജി തള്ളി

Posted on: November 17, 2014 11:28 pm | Last updated: November 17, 2014 at 11:28 pm

kerala high court picturesതിരുവനന്തപുരം: പട്ടിക്കൂട് വിവാദത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ടു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സ്‌കൂള്‍ തുറക്കരുതെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അനില്‍ കെ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
സ്‌കൂള്‍ തുറന്നത് സ്റ്റേ ചെയ്തതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ അപ്പീലില്‍ കഴിഞ്ഞ 31നാണ് സ്‌കൂള്‍ തുറക്കരുതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഡി പി ഐയുടെ ഉത്തരവില്‍ ഇടപെട്ട സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കാനാകില്ലെന്നും അന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയിരുന്നു. ഡിവിഷന്‍ ബെഞ്ചും ഇതു ശരിവെക്കുകയായിരുന്നു.